പുനലൂർ: കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും വോട്ടുകച്ചവടമാണ് നടത്തുന്നതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആര്യങ്കാവിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഇടതുമുന്നണി നേതാക്കളായ എം.എ. രാജഗോപാൽ, വി. ശിവൻകുട്ടി, ആർ. പ്രദീപ്, പി.എസ്. ചെറിയാൻ, പി.ബി. അനിൽ മോൻ, സി. ചന്ദ്രൻ, ബിനു മാത്യു, മത്തായി തോമസ്, ശ്രീദേവി പ്രകാശ്, എം.സി. പുന്നൂസ്, വിജയമ്മ തുടങ്ങിയവർ സംസാരിച്ചു.