mini-daniyal-47
മിനി ഡാനിയേൽ

കൊല്ലം: കൊട്ടാരക്കരയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം.കൊട്ടാരക്കര കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പുലമൺ താഴെവീട്ടിൽ മിനി ഡാനിയേൽ (47) ആണ് മരിച്ചത്. അസി.ഫോറസ്റ്റ് കൺസർവേറ്റർ അനിലിന്റെ ഭാര്യയാണ്.

തിങ്കളാഴ്ച രാവിലെ 10ന് കൊട്ടാരക്കര പുലമൺ ജംഗ്ഷനും കോളേജ് ജംഗ്ഷനും ഇടയിലാണ് അപകടമുണ്ടായത്. ഗോവിന്ദമംഗലം റോഡിൽ നിന്നു ദേശീയപാതിയിലേക്ക് ഇറങ്ങുമ്പോൾ മിനി ഡാനിയേലിന്റെ സ്കൂട്ടറിൽ പുനലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. തെറിച്ചുവീണ മിനിയുടെ തലയിൽക്കൂടി ലോറിയുടെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു. ആവണീശ്വരം കെ.എഫ്.സി ഗോഡൗണിലേക്ക് അരിയുമായി പോയതാണ് ലോറി. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: അജിൻ, ബിനോ, അനീജ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.