കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ കിഴക്കൻ മേഖലാ സ്വീകരണപരിപാടി അവസാനിച്ചു.
ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ അതിജീവിച്ച് പുനലൂർ നിയോജകമണ്ഡലത്തിലെ ആരംപുന്നയിൽ നിന്ന് ആരംഭിച്ച സ്വീകരണപരിപാടി പുനലൂർ വെസ്റ്റ്, അറയ്ക്കൽ, കുളത്തൂപ്പുഴ ആർ.പി.എൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
കഴിഞ്ഞയാഴ്ച നടന്ന സ്വീകരണപരിപാടിയിൽ സമയക്കുറവുമൂലം മാറ്റിവച്ച സ്ഥലങ്ങളിലാണ് ഇന്നലെ പര്യടനം പൂർത്തിയാക്കിയത്.
പ്രേമചന്ദ്രൻ ഇന്ന് ചവറയിലും കൊല്ലത്തും (18-04-2019)
യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ മണ്ഡലം സ്വീകരണപരിപാടി ഇന്ന് ചവറയിലും കൊല്ലത്തുമായി നടക്കും. രാവിലെ ചവറയിൽ സ്വീകരണം പൂർത്തിയാക്കാത്ത മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തും. തുടർന്ന് മങ്ങാട്, പേരൂർ മണ്ഡലങ്ങൾ സന്ദർശിക്കും.