cycle
കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മൺറോതുരുത്ത് നിവാസികൾ കൊല്ലത്ത് നടത്തിയ സൈക്കിൾ റാലി

കൊല്ലം: മൺറോതുരുത്ത് നിവാസികൾക്ക് കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ വോട്ടില്ല. എങ്കിലും മൺറോതുരുത്ത് നിവാസികൾ കെ. എൻ. ബാലഗോപാലിന് വോട്ട് തേടി കൊല്ലം പട്ടണത്തിൽ ഇറങ്ങി. മൺറോതുരുത്തിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ബാലഗോപാലിന് വിജയാശംസകളുമായിട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന നിവാസികൾ പെരുമണിൽ നിന്നും സൈക്കിൾ റാലിയുമായി കൊല്ലത്തെത്തിയത്.
രാജ്യസഭാംഗമായിരിക്കെ കെ.എൻ.ബാലഗോപാലാണ് പാർലമെന്റിലും പരിസ്ഥിതി വ്യതിയാനങ്ങളെകുറിച്ച് തായ്‌ലന്റിൽ നടന്ന അന്താരാഷ്ട്ര സെമിനാറിലും മൺറോതുരുത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത്. തുടർന്ന് അന്താരാഷ്ട്ര പഠനസംഘങ്ങൾ മൺറോതുരുത്തിലെത്തി.അങ്ങനെ ടൂറിസം സാധ്യതകളും വർധിച്ചു. ബാലഗോപാൽ മുൻ കൈയെടുത്ത് ഒരു ഭവനമാതൃകയും മൺറോത്തുരുത്തിനായി ഒരുക്കി.
സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൺറോതുരുത്തിൽ നിർമ്മിക്കുന്ന ആംഫിബിയസ് വീടിന്റെ ശില്പിയും ബാലഗോപാലാണ്.