ഓച്ചിറ: ബൈക്കിൽനിന്നു കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഴിത്തുറ തങ്കയ്യത്ത് വീട്ടിൽ മോഹനൻ (59) ആണ് മരിച്ചത്. 10ന് വൈകിട്ട് 5ന് ഭദ്രൻ മുക്കിൽ വെച്ച് ബൈക്കിൽ നിന്നും കുഴഞ്ഞു വീണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൂടെ യാത്ര ചെയ്ത പ്ളാമൂട്ടിൽ ശിവദാസനും സാരമായ പരിക്കുണ്ട്. ഭാര്യ: മണിഅമ്മ. മക്കൾ: സ്മിത, സ്മിതേഷ്, സ്മിജേഷ്. മരുമക്കൾ: മുരളി, രാഗി, ബിൻസി.