പാരിപ്പള്ളി: കല്ലുവാതുക്കലിൽ അരയ്‌ക്ക് താഴെ തളർന്ന വികലാംഗനായ ഗൃഹനാഥനെ വീടുകയറി മർദ്ദിച്ചു. കല്ലുവാതുക്കൽ ഇളംകുളം ദേവകി മന്ദിരത്തിൽ സന്തോഷ്‌കുമാറി(39)നാണ് ആണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയാണ് മദ്യലഹരിയിൽ അയൽവാസികളായ മൂന്നംഗം സംഘം സന്തോഷ്‌കുമാറിനെ വീടുകയറി മർദ്ദിച്ചത്. ആക്രമണത്തിൽ കൈ ഒടിഞ്ഞ സന്തോഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി പൊലീസിന് പരാതി നൽകിയെങ്കിലും നടപടി വൈകുന്നതായി ബന്ധുക്കൾ പറഞ്ഞു.