കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ .എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൽ .ഡി. വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജലഘാേഷയാത്ര ശ്രദ്ധേയമായി. കന്നേറ്റി ബോട്ട് ജെട്ടിയിൽ നിന്നാരംഭിച്ച ജലഘോഷയാത്രയിൽ നിരവധി യുവതീ യുവാക്കൾ പങ്കെടുത്തു. ഘോഷയാത്ര ഫ്ലാഗ് ഓഫ് സ്ഥാനാർത്ഥി അഡ്വ. എ .എം. ആരിഫ് നിർവഹിച്ചു. യോഗത്തിൽ യു. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ശ്രീനാഥ് , പി .ആർ . വസന്തൻ, ജഗത് ജീവൻലാലി, കടത്തൂർ മൺസൂർ, ഡി. രാജൻ എന്നിവർ പ്രസംഗിച്ചു. കന്നേറ്റിയിൽ നിന്നാരംഭിച്ച ജലഘാേഷയാത്ര ടി .എസ്. കനാൽ വഴി അഴീക്കൽ ചുറ്റി തിരികെ കന്നേറ്റിയിൽ സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുന്നേറിയ ഘോഷയാത്രയെ കരയുടെ ഇരു വശങ്ങളിൽ നിന്നും ജനങ്ങൾ അഭിവാദ്യം ചെയ്തു. മഹേഷ് ജയരാജ്, രഞ്ജിത്, ഷിഹാൻ ബഷി, ബി .കെ . ഹാഷിം, ഹരിദാസ്, ആതിര മുരളി, അമൃത ക്ലാപ്പന, വിഷ്ണു .പി .എസ്, സജിൽ ദേവ്, ഹബീബ്, ഐ. നിഷാദ്, ഫസൽ, ജ്യോതിശ്രീ, മനു ജയരാജ്, ബാദുഷാ ബഷീർ, അജ്മൽ കയ്യാലത്തു, സന്ദീപ് ലാൽ, അമൽ സുരേഷ് തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.