കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയത്തിനായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രചാരണം തുടങ്ങി.
അയത്തിൽ കാഷ്യു കോർപ്പറേഷൻ ഫാക്ടറിക്ക് മുന്നിൽ കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ പ്രചാരണം ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലുള്ള കശുഅണ്ടി തൊഴിലാളികളെയും ജീവനക്കാരെയും ഉൾപ്പെടുത്തി സ്ക്വാഡുകളും രൂപീകരിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ബാബുജി പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ. മേരിദാസൻ, നെടുങ്ങോലം രഘു, മംഗലത്ത് രാഘവൻ നായർ, കെ.ബി. ഷഹാൽ, അജിത് ബേബി, സക്കീർ ഹുസൈൻ, പി.വി. അശോക്, ജലജ, ചന്ദ്രൻപിള്ള, ശിവരാജൻ, ശശിധരൻപിള്ള, അസിം, അയത്തിൽ നിസാം, നിസാം ചെമ്പടം തുടങ്ങിയവർ സംസാരിച്ചു. എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും 50 കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.