photo
എൽ.ഡി,വൈ,എഫ് സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി അസംബ്ളി നിയോജക മണ്ഡലത്തിൽ 5 മേഖലാ ജാഥകളാണ് സംഘടിപ്പിച്ചത്. കുലശേഖരപുരം സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്ക് ബി.കെ. ഹാഷിം, അനന്തു എസ്. പോച്ചയിൽ എന്നിവർ നേതൃത്വം നൽകി. കൊച്ചാലുംമൂട്ടിൽ നിന്നും ആരംഭിച്ച ജാഥ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ ഉദ്ഘാടനം ചെയ്തു. ആതിരാ മുരളി, ദീപക് എന്നിവർ നേതൃത്വം നൽകി. കരുനാഗപ്പള്ളി ടൗൺ ജാഥയ്ക്ക് ബാദുഷാ ബഷീർ, അജ്മൽ കൈയാലത്ത് എന്നിവർ നേതൃത്വം നൽകി. പുള്ളിമാൻ ജംഗ്ഷനിൽ നിന്നുള്ള ജാഥ എസ്.ആർ. ആര്യ ഉദ്ഘാടനം ചെയ്തു. ഓച്ചിറ മേഖലാ കമ്മിറ്റിയുടെ ജാഥ യു. കണ്ണൻ ഉദ്ഘാടനം ചെയ്തു. ഷെറിൻ,​ ബൈജു എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. ക്ലാപ്പന മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥ തോട്ടത്തിൽമുക്കിൽ നിന്നാരംഭിച്ച് ഇടയനമ്പലത്തിൽ സമാപിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, ടി.ആർ. ശ്രീനാഥ്, മഹേഷ് ജയരാജ്, നിസാം കൊട്ടിലി, എം.എസ്. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.