lorry

കൊല്ലം: ബൈപ്പാസിൽ നിയന്ത്രണംവിട്ട ചരക്ക് ലോറിക്കടിയിൽപ്പെട്ട് സൈക്കിൾ യാത്രികൻ മരിച്ചു. മൈലാപ്പൂര് പുഞ്ചിരി മുക്കിന് സമീപം ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ ലത്തീഫാണ് (59) മരിച്ചത്. ഇന്നലെ രാവിലെ ആറു മണിയോടെ പാലത്തറ ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം.

തട്ടാമലയിലുള്ള മകളുടെ വീട്ടിലേക്ക് മത്സ്യവുമായി പോകവെ അയത്തിൽ ഭാഗത്ത് നിന്നുള്ള തമിഴ്നാട് ലോറി ഇയാളെ ഇടിക്കുകയായിരുന്നു. അബ്ദുൽ ലത്തീഫിനെ പുറത്തെടുത്ത് തൊട്ടടുത്തുള്ള എൻ.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. റോഡിന്റെ എതിർ ദിശയിലുള്ള അതിർത്തി കല്ലുകൾ തകർത്താണ് ലോറി നിന്നത്. ഭാര്യ ആബിദ. മക്കൾ: ഷീജ, നസീർ, പരേതനായ സുധീർ. മരുമക്കൾ: സുധീർ, ബൈജുമ്മ, ഷംന.