prem
സ്ഥാനാർത്ഥി​പ​ര്യ​ട​ന​ത്തിന്റെ ഭാഗ​മായി ചവ​റ​യിൽ എൻ.​കെ. പ്രേമ​ച​ന്ദ്രനെ വോട്ട​റ​ന്മാർ സ്വീക​രി​ക്കു​ന്നു.

കൊല്ലം: എൻ.കെ. പ്രേമചന്ദ്രന്റെ പൊതുസ്വീകരണപരിപാടി ചവറയുടെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി അവസാനിച്ചു. രാവിലെ 8 ന് കരിത്തുറയിൽ നിന്നാരംഭിച്ച പ്രചാരണ പരിപാടി കുളങ്ങര ഭാഗം, കോവിൽത്തോട്ടം, കൊറ്റൻകുളങ്ങര, പുതുക്കാട്, ഭരണിക്കാവ്, സൊസൈറ്റിമുക്ക്, കൊട്ടുകാട് എന്നിവിടങ്ങളിൽ ഉച്ചയോടെ അവസാനിച്ചു. തുടർന്ന് കൊല്ലം മണ്ഡലത്തിലെ മങ്ങാട്, പേരൂർ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. മുൻമന്ത്രി ഷിബു ബേബിജോൺ, ചവറ അരവി, നാരായണപിള്ള, അജയൻ ഗാന്ധിത്തറ, മനോഹരൻ, എസ്. ലാലു, ചവറ ഹരീഷ്‌ കുമാർ, ഡി. സുനിൽകുമാർ, ചന്ദ്രബാബു, നന്ദകുമാർ, ശങ്കരപിള്ള, ശോഭ, ലളിത എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

പ്രേമചന്ദ്രൻ ഇന്ന് പന്മനയിലും പേരൂരും

കൊല്ലം: ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ ഇന്ന് രാവിലെ പന്മനയിലും വൈകിട്ട് പേരൂരിലും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തും.