കണ്ണനല്ലൂർ: അടുത്ത അഞ്ച് വർഷം കൂടി മോദി സർക്കാർ അധികാരത്തിലെത്തിയാൽ അംബേദ്കറുടെ ഭരണഘടനയ്ക്ക് പകരം ആർ.എസ്.എസുകാരുടെ ഭരണഘടന നിലവിൽ വരുമെന്നും ഇന്ന് കാണുന്ന ഇന്ത്യ കുഴിച്ചുമൂടപ്പെടുമെന്നും കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. യു.ഡി.എഫ് കണ്ണനല്ലൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും വോട്ടർമാർക്ക് തെറ്റുപറ്റിയാൽ ജീവിതാവസാനം വരെ ദുഃഖിക്കേണ്ടി വരും. ഇടത് മുന്നണിക്കും പിണറായി വിജയനുമുള്ള ഷോക്ക് ട്രീറ്റ്മെന്റാകണം ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ, പ്രതാപവർമ്മ തമ്പാൻ, മേരീദാസൻ, എ.എ. അസീസ്, നാസിമുദ്ദീൻ ലബ്ബ, കുളപ്പാടം ഫൈസൽ, എ.എൽ. നിസാമുദ്ദീൻ, അബ്ദുൽ ഗഫൂർ ലബ്ബ, റാം മോഹൻ, ടി.സി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.