പുനലൂർ: ഇടതുമുന്നണിയുടെ പ്രചാരണവാഹനമായ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ്
ഒരാൾക്ക് പരിക്ക്. കലയനാട് രഞ്ജിത്ത് ഭവനിൽ നൈനാർക്കാണ് പരിക്കേറ്റത്. ഇയാളെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കക്കോട് പാറ ഭാഗത്തായിരുന്നു അപകടം. കയറ്റം കയറി പോയ ജീപ്പ് നിയന്ത്രണം വിട്ട് പുറകിലേക്ക് ഉരുണ്ട് മറിയുകയായിരുന്നു. ജീപ്പിന്റെ സൈഡിൽ ഇരുന്ന നൈനാർക്ക് വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് പരിക്കേറ്റത്. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ജീപ്പ് ഉയർത്തുകയായിരുന്നു.