c
തട്ടാമല സ്നേഹാലയം ചാരിറ്റബിൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പകൽവീടിന്റെ ഉദ്ഘാടനവും വീൽച്ചെയർ വിതരണവും എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം: തട്ടാമല സ്നേഹാലയം ചാരിറ്റബിൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പകൽവീടിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലർ സുജ എസ്. അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സ്നേഹാലയം ചാരിറ്റബിൽ ട്രസ്റ്റിന്റെ ഭാഗമായി വീൽച്ചെയർ വിതരണവും ചികിത്സാധനസഹായ വിതരണവും നടന്നു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ട്രസ്റ്റ് ചെയർമാൻ സുബിൻ, പ്രസിഡന്റ് അരുൺ , ട്രസ്റ്റ് സെക്രട്ടറി ഭാസുരൻ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ സുബിൻ നന്ദി പറഞ്ഞു.