v
കെ.ഇ.ഇ.സി ഐ.എൻ.ടി.യു.സി ഡിവിഷൻതലയോഗവും യാത്രഅയപ്പ് സമ്മേളനവും പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള സരസ്വതീ ഹാളിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വൈദ്യുതി ബോർഡ് പൊതു മേഖലയിൽ നിലനിൽക്കണമെന്നും കോർപ്പറേറ്റുകൾക്ക് കടന്നു വനാനുള്ള അവസരമുണ്ടാക്കാൻ അനുവദിക്കരുതെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കൊല്ലം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള സരസ്വതീ ഹാളിൽ ചേർന്ന ഡിവിഷൻതലയോഗവും യാത്രഅയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അശോകനുള്ള റിട്ടയർമെന്റ് ഉപഹാരം ബിന്ദുകൃഷ്ണ കൈമാറി. കോർപ്പറേഷൻ പ്രതിപക്ഷനേതാവ് എ.കെ. ഹഫീസ്, കെ.പി.സി ന്യൂനപക്ഷ സെല്ലിന്റെ സംസ്ഥാന കോ ഒാർഡിനേറ്റർ അൻവറുദ്ദീൻ ചാണിക്കൽ, കെ.ഇ.ഇ.സി ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീപ് നെയ്യാറ്റിൻകര, സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാർ, ട്രഷറർ പൗലോസ് കുണ്ടറ, ജില്ലാ സെക്രട്ടറി തിലകരാജ് തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി ഡെയിസൺ സ്വാഗതവും ഷീബാ തമ്പി നന്ദിയും പറഞ്ഞു.