കരുനാഗപ്പള്ളി: തീരദേശമേഖലയിലെ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ച് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് നടത്തിയ റോഡ് ഷോ ശ്രദ്ധേയമായി. ഇന്നലെ രാവിലെ കോഴിക്കോട് പത്മനാഭൻ ജെട്ടിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ തെക്കേ അറ്റത്തു നിന്നും ആരംഭിച്ച പര്യടനം വടക്കേഅറ്റമായ ഓച്ചിറയിലെ പ്രയാറിൽ സമാപിച്ചു.
പത്മനാൻ ജെട്ടിക്ക് സമീപം സംഘടിപ്പിച്ച പൊതുസമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ആർ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. സി.ബി. ചന്ദ്രബാബു, ജഗത് ജീവൻ ലാലി എന്നിവർ പ്രസംഗിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.കെ. ബാലചന്ദ്രൻ, സി. രാധാമണി, എം. ശോഭന, കടത്തൂർ മൺസൂർ, അനിൽ എസ്. കല്ലേലിഭാഗം, കമറുദ്ദീൻ മുസലിയാർ, കരുമ്പാലിൽ സദാനന്ദൻ, റെജി കരുനാഗപ്പള്ളി, ബി. സജീവൻ, പിംസോൾ അജയൻ, എസ്. ഷിഹാബ് തുടങ്ങിയവർ സ്ഥാനാത്ഥിയോടൊപ്പം ഉണ്ടായിരുന്നു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ യുവതീ യുവാക്കളും പാർട്ടി പ്രവർത്തകരും എ.എം. ആരിഫിനെ അനുധാവനം ചെയ്തു. റോഡ് ഷോ കടന്ന് പോയ സ്ഥനങ്ങളിലെ പ്രധാന ജംഗ്ഷനുകളിൽ എൽ.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.