photo
അര നൂറ്റാണ്ടിലേറെ പഴക്കം വരുന്ന കന്നേറ്റിപ്പാലം

കരുനാഗപ്പള്ളി: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കന്നേറ്റി പാലം വിദഗ്ദ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1964 ൽ ആണ് പാലം നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. ഇതിനുശേഷം ഒരിക്കൽപ്പോലും അറ്റുകുറ്റപ്പണികൾ നടത്തിയിട്ടില്ല. പള്ളിക്കലാറിന് മീതേ 5 സ്പാനുകളിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം വെള്ളത്തിലും രണ്ടെണ്ണം ഇരുവശങ്ങളിലുമാണ്. വെള്ളത്തിലുള്ള മൂന്ന് സ്പാനുകളുടെ കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വെള്ളത്തിനടിയിലെ കോൺക്രീറ്റ് അടർന്ന് പോയതും ആരുടേയും ശ്രദ്ധയിൽപെട്ടിരുന്നില്ല. കായലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ഇതും കണ്ടത്.

കായലിൽ ആറുമാസം ഉപ്പുവെള്ളവും 6 മാസം ശുദ്ധജലവുമാണുള്ളത്. ഉപ്പുവെള്ളം പാലത്തിന്റെ കോൺക്രീറ്റിന് ബലക്ഷയം വരുത്തുമെന്നാണ് തീരദേശ വാസികൾ പറയുന്നത്. കോൺക്രീറ്റ് ഇളകി പുറത്തേക്ക് വന്ന ഇരുമ്പ് കമ്പികൾ പെട്ടെന്ന് തുരുമ്പിക്കാൻ സാദ്ധ്യതയുണ്ട്. ഇത് കണ്ടെത്തണമെങ്കിൽ വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. 5 വർഷങ്ങൾക്ക് മുമ്പ് നഗരസഭാ അധികൃതർ പള്ളിക്കലാർ ഡ്രഡ്ജ്ജ് ചെയ്തപ്പോൾ ടൺ കണക്കിന് മണ്ണാണ് പാലത്തിന്റെ സമീപത്തു നിന്നും നഷ്ടപ്പെട്ടത്. മണ്ണ് പുനഃസ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശം പാലിച്ചതുമില്ല. മണ്ണ് ഒഴുകിപ്പോയതും സ്പാനുകളുടെ ബലക്ഷയത്തിന് കാരണമായതായി പറയുന്നു. പതിനായിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി പാലത്തിലൂടെ കടന്നുപോകുന്നത്. ഇതിൽ കൂറ്റൻ കണ്ടെയ്നർ ലോറികളും ഉൾപ്പെടും. ഇവയാണ് ഭീഷണിയുടെ നടുവിലായത്.

പാലത്തിൽ അറ്റകുറ്റപ്പണികൾ ഇതുവരെയും നടത്തിയിട്ടില്ല. പല സ്ഥലത്തും കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞിട്ടുണ്ട്. സ്പാനുകൾക്ക് സംഭവിച്ചതായി പറയുന്ന ബലക്ഷയത്തെ കുറിച്ച് സമഗ്രമായ പഠനം നടത്തണം. ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം.

ജനങ്ങൾ