kodikunnil
കൊടിക്കുന്നിൽ സുരേഷ് മണികണ്ഠൻ ആൽത്തറയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നു

കൊട്ടാരക്കര: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ സ്വീകരണ പരിപാടികൾ അവസാന ഘട്ടത്തിൽ.

ഇന്നലെ രാവിലെ കൊട്ടാരക്കര മണികണ്ഠനാൽത്തറയിൽ നിന്ന് ആരംഭിച്ച സ്വീകരണത്തിന് വൻ ജനപിന്തുണയാണ് ലഭിച്ചത്. കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും നേതൃത്വത്തിൽ നൂറുകണക്കിന് വാഹനങ്ങളിലെത്തിയ പ്രവർത്തകർ സ്വീകരണത്തിന് അകമ്പടിയായി. കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ 31 സ്ഥലങ്ങളിൽ നടന്ന സ്വീകരണം ഉച്ചയ്ക്ക് കൊട്ടാരക്കര ചന്തമുക്കിൽ സമാപിച്ചു.

മണികണ്ഠൻ ആൽത്തറയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അലക്‌സ് മാത്യു, പി. ഹരികുമാർ, റെജിമോൻ വർഗീസ്, ബേബി പടിഞ്ഞാറ്റിൻകര, കുളക്കട രാജു,ഒ. രാജൻ, ദിനേശ് മംഗലശേരി, കെ.ജി. അലക്‌സ്, ഷിജു പടിഞ്ഞാറ്റിൻകര, കോശി കെ. ജോൺ, മാത്യു ജോർജ്, ഷാഹുൽ ഹമീദ്, ഹുസൈൻ എന്നിവർ സംസാരിച്ചു.