rly
ഒറ്റക്കൽ റെയിവേ ട്രാക്കിന് സമീപം കാട്ടാന നശിപ്പിച്ച വാഴകൾ

പുനലൂർ: ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ റെയിൽവേ ട്രാക്കിൽ കാട്ടാന ഇറങ്ങി. ഇന്നലെ പുലർച്ചെ 5.15നായിരുന്നു സംഭവം. ട്രാക്കിന് സമീപത്തെ ഭൂമിയിലെ കൃഷി വ്യാപകമായി നശിപ്പിച്ച ശേഷമാണ് കാട്ടാന പത്ത് മിനിറ്റോളം ട്രാക്കിൽ നിലയുറപ്പിച്ചതായി സമീപവാസികൾ പറയുന്നത്. ഇതിനിടെ ട്രാക്കിലൂടെ കടന്ന് വന്ന പാലരുവി എക്സ്പ്രസ് ട്രെയിൻ പത്ത് മിനിട്ടോളം നിർത്തിയിട്ടു. പിന്നീട് കാട്ടാന കടന്ന് പോയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.