തൊടിയൂർ: മുഴങ്ങോടി ശ്രീമന്ദിരത്തിൽ കെ. ഗോപിനാഥൻ (80, റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. കല്ലേലിഭാഗം ജനതാ ഗ്രന്ഥശാല ആൻഡ് വായനശാല പ്രസിഡന്റ്, കെ.എസ്.എസ്.പി.യു താലൂക്ക് ഭാരവാഹി, സി.പി.എം കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി അംഗം, കരുനാഗപ്പള്ളി സർഗചേതന അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അമ്മ, തേൻവരിക്കയും കർപ്പൂരമാങ്ങയും, കെ.ഗോപിനാഥന്റെ കവിതകൾ, വാസുചേട്ടൻ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: എം.പൊന്നമ്മ (റിട്ട. അദ്ധ്യാപിക, എൽ.വി യു.പി.എസ്, മുഴങ്ങോടി). മക്കൾ: ജി. ഹരി (സൗണ്ട് എൻജിനിയർ), ജി. ലാലു (ഗവ. കോൺട്രാക്ടർ). മരുമക്കൾ: ലക്ഷ്മി, രാജലക്ഷ്മി.