കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് കോയിക്കൽ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ജി. പത്മാവതിഅമ്മ (77, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, മരുതൂർകുളങ്ങര) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഉന്മേഷ് (അദ്ധ്യാപകൻ, ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), സുരേഷ് (ബിസിനസ്), ഹരീഷ് (സബ് രജിസ്ട്രാർ, തേവലക്കര), പ്രീതി (ചീഫ് മാനേജർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, മുംബയ്). മരുമക്കൾ: വി. ജയ്ജിക (എം.ജി യൂണിവേഴ്സിറ്റി, കോട്ടയം), ആർ. ലക്ഷ്മി, എസ്. മഞ്ജു, പി.എസ്.സി ഓഫീസ് കൊല്ലം), ബി. ശ്രീകുമാർ (മലയാള മനോരമ, കൊല്ലം). സഞ്ചയനം 26ന് രാവിലെ 8ന്.