paravur
ലഹരി

പരവൂർ: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പരവൂരിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നതായി പരാതി. നെടുങ്ങോലം എച്ച്.എസ്.എസ് പരിസരം, സുനാമി കോളനി, പോളച്ചിറ, മാമൂട്ടിൽക്കടവ് പാലം, റെയിൽവേ ഓവർബ്രിഡ്‌ജ് പരിസരം, ഒല്ലാൽ ഗേറ്റ്, കലയ്‌ക്കോട് റെയിൽവേ ട്രാക്ക്, ആയന്റഴികം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും ഉപയോഗവും നടക്കുന്നതായി നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളെ ഉപയോഗിച്ച് കോളേജുകളിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായും ആക്ഷേപമുണ്ട്.

 ലഹരിമാഫിയയെ അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാകണം പരവൂരിൽ എക്സൈസ് ഓഫീസ് സ്ഥാപിക്കണം

ബി. പ്രേമാനന്ദ്

പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം യൂണിറ്റ്

 നർക്കോട്ടിക് സെല്ലിന്റെ പ്രവർത്തനം പരവൂരിൽ ശക്തമാക്കണം
ഡോ. അശോക് ശങ്കർ

പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്