ochira1
ഓച്ചിറ

ഓച്ചിറ: ഒരു മാസക്കാലമായി ഒാച്ചിറയിൽ നടന്നുവന്ന പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് വിവിധ മുന്നണികളുടെ നിശബ്ദപ്രചാരണം നടക്കും. ഓച്ചിറയിലും സമീപപ്രദേശങ്ങളിലും പ്രചാരണത്തിലേർപ്പെട്ടിരുന്ന മൂന്ന് മുന്നണികളുടെയും പ്രവർത്തകൾ 4 മണി മുതൽ തന്നെ ഓച്ചിറ ടൗൺ കേന്ദ്രീകരിച്ച് പ്രകടനം തുടങ്ങിയിരുന്നു. സമാപന സമയത്തെ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികൾ നേതാക്കൾ ഇടപെട്ടാണ് അവസാനിപ്പിച്ചത്. പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

പ്രചാരണത്തിനിടെ ഓച്ചിറ സി.എെക്കെതിരെ കൈയേറ്റശ്രമം

ഓച്ചിറ : ടൗണിൽ കലാശക്കൊട്ടിനിടയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഓച്ചിറ സി.എെക്കെതിരെ കൈയേറ്റശ്രമം നടന്നു. യു.ഡി.എഫിന്റെ പ്രചാരണവാഹനം റോഡിൽ നിന്ന് മാറ്റിയിടണമെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെടുകയും തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച സി.എെ സജികുമാറിനെ ഒരു എൽ.ഡി.എഫ് പ്രവർത്തകൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും എൽ.ഡി.എഫ് പ്രവർത്തകർ ചെറുത്തു.