car
ഒറ്റക്കൽ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന ഷെഡിൽ ഇടിച്ച് കയറിയ കാർ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഉണ്ടായ രണ്ട് വാഹന അപകടങ്ങളിൽ 2 യുവാക്കൾക്ക് പരിക്കേറ്റു. ആര്യങ്കാവ് പാലരുവി സ്വദേശികളും ബൈക്ക് യാത്രികരുമായ സജിത്ത്(27), സജിൻ(21) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്ത് നിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ പിൻഭാഗത്ത് ബൈക്ക് തട്ടിയാണ് ഇവർക്ക് പരിക്കേറ്റത്. ഇടപ്പാളയത്തായിരുന്നു അപകടം നടന്നത്. രണ്ട് കൈകൾക്കും പൊട്ടലുള്ള യുവാക്കളെ തിരുവനന്തപും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഒറ്റക്കൽ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന ഷെഡിൽ ഇടിച്ചു കയറിയെങ്കിലും ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകത്തിന് കാരണമെന്ന് പറയുന്നു.