fire
പെരുമണിൽ 11 kv ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ നിലയിൽ

അഞ്ചാലുംമൂട്: പെരുമൺ കുഴിയത്ത് മുക്കിന് സമീപം 11 കെ.വി ലൈനിലേക്ക്‌ തെങ്ങ് കടപുഴകി വീണു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഉച്ചത്തിലുള്ള പൊട്ടിത്തെറി ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് തെങ്ങ് വൈദ്യുത ലൈനിലേക്ക് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വൈദ്യുതി ബന്ധം നിലച്ചതിനാൽ വൻ അപകടം ഒഴിവായി.

നാട്ടുകാർ കെ.എസ്.ഇ.ബിയെ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ഉടൻ തന്നെ ചാമക്കട അഗ്നിശമന സേനയെ അറിയിക്കുകയും അഗ്നിശമന സേന സ്ഥലത്തെത്തി സ്കിൽഡ് വർക്കറുടെ സഹായത്തോടെ തെങ്ങ് സുരക്ഷിതമായി മുറിച്ച് മാറ്റുകയും ചെയ്തു. വിക്ടർ വി. ദേവ്, ഫയർമാന്മാരായ ബാബു ഹനീഫ്, സാനിഷ്, രതീഷ്, ശ്രീരാജ്, ഡ്രൈവർ ശ്യാംകുമാർ, ഹോം ഗാർഡ് സുരേഷ് കുമാർ കെ.എസ്.ഇ.ബി സബ് എൻജിനിയർ ഉദയകുമാർ, ലൈൻമാൻ ഷെഫീക്ക്, വർക്കർ ഗോപകുമാർ എന്നിവർ ദൗത്യത്തിന് നേത്യത്വം നൽകി.