babu-54
ബാബു

അഞ്ചാലുംമൂട്: തെങ്ങുകയറ്റത്തൊഴിലാളി വീട്ടുമുറ്റത്തെ തെങ്ങിൽ നിന്നു വീണു മരിച്ചു.അഞ്ചാലുംമൂട് വന്മള ബിജിതാ ഭവനിൽ ബാബുവാണ് (54) മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. തേങ്ങ ഇടുന്നതിനിടയിൽ തെങ്ങിൽ നിന്നു വീടിന്റെ ഷീറ്റിന് മുകളിൽ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30തോടെ മരിച്ചു. ഭാര്യ ഷൈലജ. മക്കൾ: ബിജിത, ബിജീഷ്, വിനീഷ്. മരുമകൻ: അനിൽ കുമാർ.സംസ്ക്കാരം നടത്തി.