mudi

ചൈനയിലെ ഗ്വാങ്ഷി പ്രവിശ്യയിലാണ് ഡാജായ് ഗ്രാമം. ലോകത്തിലെതന്നെ ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീകളുടെ നാടാണ് ഡാജായ്. ഇവർ മുടി വെട്ടാറില്ല. നീളൻ മുടി വൃത്തിയായി മെടഞ്ഞു മടക്കി തലക്കെട്ട് പോലെ തലയിൽ ചുറ്രും. ഇത് ചുമടെടുക്കാൻ മാത്രമല്ല, അവരുടെ ആചാരത്തിന്റെ ഭാഗം കൂടിയാണ്. യാവോ എന്ന ഗോത്ര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നവർ.

എല്ലാ വർഷവും മാർച്ചിൽ ഒരു ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകൾ താഴ്വരയിൽ ഒത്തുകൂടി മുടി അഴിച്ചിട്ടു ചീകി ഒതുക്കി കെട്ടുന്ന പതിവുണ്ട്. ഈ കാഴ്ച കാണാൻ ചൈനയുടെ പല ഭാഗത്ത് നിന്നും സഞ്ചാരികൾ എത്താറുണ്ട്. 600 വർഷങ്ങൾക്കു മുമ്പ് മുതൽ ഈ കുന്നിൽ അവർ നെല്ല് വിളയിക്കുന്നുണ്ട്. കാളയും കലപ്പയും ആണ് പണി ആയുധങ്ങൾ. സ്ത്രീകൾക്ക് പരമ്പരാഗത വേഷമാണ്.

ചൈനയുടെ സ്‌പെഷ്യൽ സ്‌നേക്ക് വൈൻ ഇവിടെ ലഭ്യമാണ്. തട്ട് തട്ടായുള്ള നെല്പാടങ്ങളാൽ സുന്ദരമായ ഈ ഗ്രാമത്തിലേക്ക് റോഡില്ല. അധികം വിനോദ സഞ്ചാരികൾ ഇല്ലെങ്കിലും എത്തുന്നവരുടെ ബാഗ് എടുക്കാൻ വരുന്ന സ്ത്രീകളെ കാണാൻ തന്നെ കൗതുകമാണ്. ലോകത്തിലെതന്നെ ഏറ്റവും നീളം കൂടിയ മുടിയുള്ളത് യാവോ ഗോത്രത്തിലെ സ്ത്രീകൾക്കാണത്രെ.