അഞ്ചാലുംമൂട്: അഞ്ചാലുംമൂട്ടിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ വോട്ടിംഗ് സമയം നീട്ടിവച്ചു. പല സ്ഥലങ്ങളിലും രാത്രി 8.30 ഓടെയാണ് വോട്ടിംഗ് അവസാനിച്ചത്. യന്ത്രം തകരാറിലായതിനാൽ മണിക്കൂറുകൾ കാത്തുനിന്ന ശേഷം പലരും വോട്ട് ചെയ്യാതെ മടങ്ങി.
അഞ്ചാലുംമൂട്, പെരുമൺ, ചെമ്മക്കാട്, പ്രാക്കുളം എന്നിവിടങ്ങളിൽ യന്ത്രം തകരാറിലായതോടെ വോട്ടിംഗിന് കാലതാമസം നേരിട്ടു. പെരുമൺ ഗവ. എൽ.പി സ്കൂളിലെ 19 -ാം നമ്പർ ബൂത്തിൽ രാവിലെ പത്ത് മണിയോടു കൂടി വോട്ടിംഗ് യന്ത്രം തകരാറിലായി. യന്ത്രം മാറ്റി വച്ച് വോട്ടിംഗ് പുനരാരംഭിക്കാൻ മൂന്നര മണിക്കൂറോളം എടുത്തു. പ്രാക്കുളം എൻ.എസ്.എസ് സ്കൂളിലെ പോളിംഗ് ബൂത്തിൽ രാവിലെ 7 മണി മുതൽ വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു. മൂന്ന് യന്ത്രങ്ങൾ മാറി വച്ചെങ്കിലും പുതിയ മെഷീൻ കൊണ്ടുവന്ന് 10.30ന് ശേഷമാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്.
വോട്ട് ചെയ്യാൻ എത്തിയവരിൽ കൂടുതൽ സ്ത്രീകളായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. വോട്ട് ചെയ്യാൻ എത്തിയവർ യന്ത്രത്തകരാർ മൂലം ഏറെനേരം കാത്തു നിൽക്കേണ്ടി വന്നെങ്കിലും എല്ലായിടത്തും വോട്ടിംഗ് പൊതുവെ സമാധാനപരമായിരുന്നു.
പോളിംഗ് നില (ബൂത്ത് നമ്പർ, ശതമാനം)
8 - 78.9%
9 - 79%
10 - 79.7%
11 - 81%
19 - 79.3%
20 - 75.2%