house
രമാ സദനത്തിൽ സുരേഷിന്‌റെ വീട്

വൈദ്യുത വാർത്താ വിനിമയം തകരാറിൽ

പത്തനാപുരം: പട്ടാഴിയിലും തലവൂരിലും ബുധനാഴ്ച്ച വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ 21 വീടുകൾ തകർന്നു. വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീഴുകയും കാറ്റിൽ വീടിന്റെ മേൽക്കൂരകൾ പറന്നു പോവുകയും ചെയ്തു. അപകട സമയത്ത് മിക്ക വീടുകളിലും കുട്ടികളടക്കമുള്ളവർ ഉണ്ടായിരുന്നങ്കിലും ആർക്കും പരിക്കില്ല. കുന്നിക്കോട് - പട്ടാഴി റോഡിൽ തലവൂർ തത്തമംഗലം ക്ഷേത്ര പരിസരത്തു നിന്ന കൂറ്റൻ അരയാൽ ഒടിഞ്ഞ് വീണ് ഗതാഗതവും വൈദ്യുത-വാർത്താവിനിമയ സംവിധാനങ്ങളും താറുമാറായി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രാത്രി വൈകിയാണ് ആൽമരം വെട്ടിമാറ്റി ഗതാഗത തടസം നീക്കിയത്. പാണ്ടിത്തിട്ട ഉത്താപള്ളി രമാ സദനത്തിൽ സുരേഷ് കുമാർ , പ്ലാവിള കിഴക്കേതിൽ മണി, നടുത്തേരി സുരേഷ് ഭവനിൽ സുരേഷ് , കുളത്തുവയൽ ഗോപൻ ,കുരാ ചാങ്കൂർ വടക്കേതിൽ സത്യൻ, ചാങ്കൂർ വടക്കേതിൽ കൊച്ചു ചെറുക്കൻ, രഞ്ചീഷ് ഭവനിൽ രാജൻ, വിളയിൽ പുത്തൻ വീട്ടിൽ ലിസി, മീരാ ഭവനിൽ ഗീവർഗീസ്, കൊച്ചു പരയടിൽ വീട്ടിൽ ജോൺ, കുരാ തൃവേണി പുതുവിള കിഴക്കേതിൽ പുരുഷോത്തമൻ ആചാരി, പുതുവിള താഴേതിൽ രജനി, കല്ലിങ്കൽ പുത്തൻവീട്ടിൽ സരസമ്മ, നടുത്തേരി പ്രീതാ സദനത്തിൽ മോഹനൻ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. റവന്യൂ സംഘം സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.