ചവറ: വാഹനാപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം കൈമാറി. ദേശീയ പാതയിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മരിച്ച നീണ്ടകര പുത്തൻതുറ നാടിശ്ശേരിൽ ഗണേശന്റെ (63) കുടുംബത്തിനാണ് മത്സ്യഫെഡിന്റെ അടിയന്തര ധനസഹായം നൽകിയത്. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി. മനോഹരൻ ധനസഹായം വീട്ടിലെത്തി ഭാര്യ ഉഷയ്ക്ക് കൈമാറുകയായിരുന്നു. നീണ്ടകര, പുത്തൻതുറ മത്സ്യ സഹകരണ സംഘം പ്രസിഡന്റ് പി. ആർ. രജിത്ത്, മത്സ്യഫെഡ് ജില്ലാ മാനേജർ ഐസക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു.