പുനലൂർ: പുനലൂർ ശ്രീ ത്യാഗരാജ സ്കൂൾ ഒഫ് മ്യൂസിക്ക് ആൻഡ് ഡാൻസിന്റെ 117-ാമത് വാർഷിക ആഘോഷവും പുതിയ സ്കൂൾ മന്ദിരവും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കേരള ഫോക്കസ് ജനറൽ സെക്രട്ടറി വി. വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. പുനലൂർ ആർ.ഡി.ഒ ടി.നിഷാറ്റ്, മുൻ നഗരസഭ ചെയർമാൻ ഡി. സുരേഷ്‌കുമാർ, നഗരസഭാ കൗൺസിലർ സുരേന്ദ്രനാഥ തിലകൻ, ബി. രാധാമണി, എബ്രഹാം മാത്യു, ബുറേഷി, സ്കൂൾ രക്ഷാധികാരി ത്യാഗരാജൻ, മാനേജിംഗ് ഡയറക്ടർ ടി.എസ്. ജയരാജ് തുടങ്ങിയവർ സംസാരിച്ചു.