nagarasabha
നഗരസഭയിലെ പ്ലാച്ചേരി ഖരമാലിന്യ സംസ്ക്കരണ പ്ലാൻറ് സന്ദർശിക്കാൻ എത്തിയ ലോക ബാങ്ക് സംഘത്തിന് ചെയർമാൻ കെ..രാജശേഖരൻ വിവരങ്ങൾ വിശദീകരിച്ച് നൽകുന്നു..

പുനലൂർ: മികവുറ്റ പ്രവർത്തനങ്ങൾ നടത്തി സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ പുനലൂർ നഗരസഭയുടെ വിവിധ പദ്ധതി പ്രദേശങ്ങൾ ലോകബാങ്ക് പ്രതിനിധികൾ സന്ദർശിച്ചു. നഗരസഭയിലെ പ്ലാച്ചേരി ഖര മാലിന്യ സംസ്കരണ പ്ലാന്റ്, അപ്പരൽ പാർക്ക്, കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ തൊഴിൽ പരിശീലന പദ്ധതി പ്രദേശങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലാണ് ലോകബാങ്ക് പ്രതിനിധികൾ സന്ദർശനം നടത്തിയത്. കഴിഞ്ഞ മൂന്നര വർഷമായി നഗരസഭയിൽ നൂതനമായ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. ഇതിനെപ്പറ്റി നേരിൽക്കണ്ട് പഠനം നടത്താനാണ് ലോകബാങ്ക് പ്രതിനിധികളെത്തിയത്. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, മുൻ ചെയർമാൻ എം.എ. രാജഗോപാൽ, കൗൺസിലർ കെ.എ. ലത്തീഫ് തുടങ്ങിയവർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന് കരവാളൂർ, വിളക്കുടി പഞ്ചായത്തുകളിലും പ്രതിനിധികൾ സന്ദർശനം നടത്തി.