vyapari
വ്യാപാരി വ്യവസായി ഏകോപനസമിതി ഓയൂർ യൂണി​റ്റ് ദ്വൈവാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണി​റ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് എസ്. സാദിഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ് നേതാജി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി നവാസ് പുത്തൻവീട്, മേഖലാ പ്രസിഡന്റ് എം. രാജൻകുട്ടി എന്നിവർ സംസാരിച്ചു. യൂണി​റ്റ് ജനറൽ സെക്രട്ടറി കൊച്ചുകോശി റിപ്പോർട്ടും ട്രഷറർ കെ. രാജേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എസ്. സാദിഖ് (പ്രസിഡന്റ്.), കെ. രാജേന്ദ്രൻ (ജന.സെക്രട്ടറി), കൊച്ചുകോശി (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.