ഓയൂർ: റോഡുവിള അൽഹാദി അറബിക് കോളേജിൽ നടക്കുന്ന ഇസ്‌ലാമിക പഠനസഹവാസക്യാമ്പ് തഹ്‌സിൻ 2019 ന്റെ ഉദ്ഘാടനം അഴിക്കോട് ഇസ്‌ലാമിക് എഡ്യൂക്കേഷണൽ കോംപ്ലക്‌സ് പ്രിൻസിപ്പൽ എസ്.എം. അൻവർ നിർവഹിച്ചു. ഹാഷിം പെരുപുറം അദ്ധ്യക്ഷത വഹിച്ചു. ഇബ് ശാറുദ്ദീൻ ശർഖി പാലക്കോട്, അൻവർ സലാഹുദ്ദീൻ, അബ്ദുൽ വാഹിദ് നദ്‌വി, ഇ.കെ. സുജാദ്, മുഹമ്മദ് അഷ്‌റഫ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം ജമാ അത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് എൻ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യും.