ksrtc
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ആറാമത് സ്‌നേഹസംഗമം കെ.എസ്.ആർ.ടി.സി എം..ഡി എം.പി.ദിനേശ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ.എസ്.ആർ.ടി.സി 3100 കോടി രൂപ കടത്തിലാണെന്നും പ്രതിദിനം ഒരു കോടിയോളം രൂപ പലിശ ഇനത്തിൽ നൽകേണ്ടി വരുന്നുവെന്നും കെ.എസ്.ആർ.ടി.സി എം.ഡി എം.പി. ദിനേശ് പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ആറാമത് സ്‌നേഹസംഗമം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് മാസത്തിനകം സർവീസുകൾ ക്രമീകരിക്കും. അതോടെ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ജീവനക്കാരുടെ സഹകരണത്തിലൂടെ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂ.

ദീർഘദൂരസർവീസുകൾ, അന്തർസംസ്ഥാന സർവീസുകൾ എന്നിവ കാര്യക്ഷമമാക്കാൻ സർക്കാർ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ഇ.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻകുട്ടി നായർ, സി.കെ.സി. പ്രകാശ്, എ. താജുദ്ദീൻ, ​ടി.സി. ഉണ്ണികൃഷ്ണൻ, എ. അൻസാരി, കൊച്ചുകോശി, എം.എ. ഹക്കീം, വി. സദാശിവൻ നായർ, കെ.ജി. തുളസീധരൻ, എം.എ. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

ജോലിയിൽ നിന്ന് വിരമിച്ച സ്​റ്റീഫൻ ഏലിയാസ്, ചാലിപ്പറമ്പിൽ രാഘവൻ, വി. ഹനീഫ, കെ. മോഹനൻ, പി. കാർത്തികേയൻ, എ. ഷംസുദ്ദീൻ, ജെ. ശശികുമാർ, അബ്ദുൾ സമദ്, യൂസഫ് കുഞ്ഞ്, എ. മുഹമ്മദ് കോയ, ബി. ഗോപാലകൃഷ്ണപിളള എന്നിവരെ യോഗത്തിൽ ആദരിച്ചു. പ്രസിദ്ധ മജീഷ്യൻ ​ടി. സദാശിവൻ അവതരിപ്പിച്ച മായാജാല പ്രകടനവും അരങ്ങേറി.