ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ കോൺഫറൻസ് ഹാളിൽ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ. സുജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. നടരാജൻ, ആർ. ഗാന്ധി, വി. പ്രശാന്ത് എന്നിവർ സംസാരിച്ചു. ബീനാപ്രശാന്ത് സ്വാഗതവും ശോഭനാ ശിവാനന്ദൻ നന്ദിയും പറഞ്ഞു. ഡോ. സുരേഷ് കുമാർ, ഡോ. ശരശ്ചന്ദ്രൻ എന്നിവർ ക്ലാസെടുത്തു.