scb
ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന ചീഫ് അകൗണ്ടൻറായ ടി.കെ.മറിയാമ്മയുടെ യാത്ര യയപ്പ് സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റിയ സഹകരണ മേഖല ഇന്ന് സാധാരണക്കാരുടെ അത്താണിയായി മാറിക്കഴിഞ്ഞെന്നും ഇത് സംരക്ഷിക്കാൻ ഭരണസമിതിയും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി കെ. രാജു പറഞ്ഞു. ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിൽ നിന്ന് 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ചീഫ് അക്കൗണ്ടന്റ് ടി.കെ. മറിയാമ്മയ്ക്ക് കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിലിന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴെല്ലാം അതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജെ. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി അജിത പ്രദീപ്, ജില്ലാ പ്രസിഡന്റ് പ്രകാശ് ലക്ഷ്മൺ, ജില്ലാ സെക്രട്ടറി പ്രമോദ്, പുനലൂർ മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി വി.എസ്. പ്രവീൺകുമാർ, ഉറുകുന്ന് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ഇടമൺ ബിന്ദു, സെക്രട്ടറി സജി, സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എൻ.ജെ. രാജൻ, ഇടമൺ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീൻ,സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉറുകുന്ന് സുനിൽകുമാർ, ആർ. മോഹനൻ, ഗോപകുമാർ, സിബിൽ ബാബു, സെയ്ദ് മുഹമ്മദ്, ഷീല തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വച്ച് ചീഫ് അക്കൗണ്ടന്റ് ടി.കെ. മറിയാമ്മയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.