chekupost
സ്വകാര്യ വാഹനം അനധികൃതമായി ടാക്സിയായി ഉപയോഗിച്ചത് ആര്യങ്കാവ് വെഹിക്കിൾ ചെക്ക്പോസ്റ്റിൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ..

പുനലൂർ: അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുത്ത് അനധികൃതമായി ടാക്സി സർവീസ് നടത്തിയ പത്തോളം വാഹനങ്ങളെ ആര്യങ്കാവ് മോട്ടോർ വെഹിക്കിൽ ചെക്പോസ്റ്റിൽ വച്ച് പിടികൂടി. നികുതി അടയ്ക്കാത്ത അഞ്ച് വാഹനങ്ങൾക്ക് പുറമേ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉദ്യോഗസ്ഥർ പിടികൂടി. ദീർഘദൂര യാത്രയ്ക്ക് വാഹനം ഒാടിച്ചിരുന്നത് പരിചയക്കുറവുള്ള ഡ്രൈവർമാരായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തി. പുനലൂരിലെ സ്വതന്ത്ര ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മ നൽകിയ പരാതിയെ തുടർന്നാണ് നടപടി. വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ, പുനലൂരിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാം ജി. കരൻ, സേഫ് കേരള സ്ക്വാഡ് ഉദ്യോഗസ്ഥരായ നജ്മൽ, ഷാജി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.