sreenikethan
ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: സംസ്ഥാന സാമൂഹിക നീതി വകുപ്പ്, എക്സൈസ് എന്നിവയുടെ സഹകരണത്തോടെ ചാത്തന്നൂർ ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ ലഹരി വിരുദ്ധ ശില്പശാലയും ആൽക്കഹോളിക് അനോണിമസ് കുടുംബ സംഗമവും നടന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. രവീന്ദ്രൻ, ഡോ. മെൽവിൻ എന്നിവർ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡി. ഗിരികുമാർ, മൈലക്കാട് സുനിൽ, ശ്രീജാ ഹരീഷ്, കോർഡിനേറ്റർ സദനകുമാരി എന്നിവർ സംസാരിച്ചു. ശ്രീനികേതൻ സെന്ററിൽ സൗജന്യ ലഹരി വിമുക്ത ചികിത്സ ലഭ്യമാക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0474-2593881.