photo
നിർദ്ധന രോഗികൾക്ക് കനിവ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണം ട്രസ്റ്റ് ചെയർമാൻ എസ്.മദനൻപിള്ള നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : നിർദ്ധന രോഗികൾക്ക് കൈത്താങ്ങായി കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ചികിത്സാ ധനസഹായ വിതരണം ട്രസ്റ്റ് ചെയർമാൻ എസ്. മദനൻപിള്ള നിർവഹിച്ചു. കാൻസർ, ഹൃദ്രോഗം, കിഡ്നി സംബന്ധമായ അസുഖങ്ങളുള്ള രോഗികൾക്ക് കഴിഞ്ഞ ദിവസം ധനസഹായം വിതരണം ചെയ്തു. ചടങ്ങിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ജിജേഷ് പിള്ള, കോ ഓർഡിനേറ്റർ മുനമ്പത്ത് ഷിഹാബ്, ശിവൻപിള്ള, സി.ജി. കുട്ടപ്പൻ, നന്ദകുമാർ, ഭവാനി ഇറക്ടേഴ്സ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.