david-52
ഡേവിഡ് ക്രൂസ്

കരുനാഗപ്പള്ളി: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂളിലെ ഇൻസ്ട്രക്ടർ ക്ലാപ്പന റോസ് വില്ല (കോടൻതറയിൽ )ഡേവിഡ് ക്രൂസ് (52) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ക്ലാപ്പ സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ നടക്കും.

ശനിയാഴ്ച വൈകിട്ട് 4.30ന് പുത്തൻ തെരുവിന് വടക്ക് ദേശീയപാതയിലാണ് അപകടം. ഒരു ചടങ്ങിൽ പങ്കെടുക്കാനായി വരുമ്പോൾ മറ്റൊരു ബൈക്ക് ഇടിച്ചാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: നിർമ്മല. മക്കൾ: അനില, അജിൽ.