കൊട്ടിയം: ദേശീയപാതയിൽ ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.കൊല്ലൂർവിള വൈ.മുക്ക് പീടികയിൽ കുടുംബാംഗം കാവൽപ്പുര ഉദയ താരാനഗർ 60 ബി യിൽ ബഷീർ കുട്ടി (70) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നേ മുക്കാലോടെ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം.തട്ടാമല മുസ്ലിം ജമാഅത്ത് പള്ളിയിലെ ജീവനക്കാരനായ ഇയാൾ പള്ളിയിലേക്ക് സൈക്കിളിൽ പോകവെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കൊല്ലൂർവിള മുസ്ലിം ജമാ അത്ത് കബർ സ്ഥാനിൽ. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: നൂർജഹാൻ. മക്കൾ: നജീബ്, സജീവ്, ദിലീപ്, അജീബ്, തനൂജ, ഷെമീമ. മരുമക്കൾ: നാജിയത്ത്, ഷൈനി, സഹീറ, ഫൗസിയ, നവാസ്, നവാസ്.