pandi-vayal
പാണ്ടി വയൽ ഏലായിലെ കൊയ്‌ത്തുത്സവം പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ജനകീയ കൂട്ടായ്മയോടെ പാണ്ടിവയൽ ഏലായിൽ നടന്ന കൊയ്ത്തുത്സവം നാടിന് ആഘോഷമായി. ഇരുപത്തിയഞ്ചു വർഷമായി തരിശു കിടന്ന ഏലായിൽ സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷനിൽ ഉൾപ്പെടുത്തിയാണ് നെൽക്കൃഷി നടത്തിയത്. ജനകീയ കൂട്ടായ്മയിൽ പാണ്ടിവയൽ ഏലാ തോട് നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തോടിന് ഇരുവവശവുമുള്ള ഭൂമി കൃഷി യോഗ്യമാക്കിയത്. കൊട്ടാരക്കര മുനിസിപ്പാലിറ്റിയും കൃഷി ഭവനും ക‌ർഷകരും തൊഴിലുറപ്പു തൊഴിലാളികളും ചേർന്നാണ് ഏലായിൽ പൊൻകതിരുകൾ വിളയിച്ചെടുത്തത്.

പി. ഐഷാപോറ്റി എം.എൽ.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, വൈസ് ചെയർമാൻ സി. മുകേഷ്, എസ്.ആർ‌. രമേശ്, തോമസ് ടി. മാത്യു, നെൽസൺ തോമസ്, സജി ചേരൂർ, രാജേഷ്, ജ്യോതി മറിയം ജോൺ, രോഷൻ ജോർജ്, പി. ശങ്കരൻ കുട്ടി, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.