rajendran-65
രാജേന്ദ്രൻ

കരുനാഗപ്പള്ളി: അമിത വേഗത്തിൽ വന്ന കാർ സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ കുലശേഖരപുരം കോട്ടയ്ക്കുപുറം ഷിജു നിവാസിൽ രാജേന്ദ്രൻ (65) നിര്യാതനായി. ഏപ്രിൽ 16ന് വവ്വാക്കാവ് പുളിനിൽക്കും കോട്ടയിൽ വൈകിട്ട് 6.30 മണിക്കായിരുന്നു അപകടം. വവ്വാക്കാവ് ജംഗ്ഷനിൽ നിന്നു സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ എതിർ വശത്തു നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. തലക്ക് ആഴത്തിൽ പരിക്കേറ്റതിനാൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: അശോകവല്ലി. മക്കൾ: ഷിജു, ഷീജ.