കൊല്ലം: കൗമുദി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ഇ. ഷാനവാസ് ഖാന് സ്വീകരണം നൽകി. സമ്മേളനത്തിൽ കൗമുദി നഗർ പ്രസിഡന്റ് അൽഫോൺസ് പെരേര അദ്ധ്യക്ഷത വഹിച്ചു. നഗർ സെക്രട്ടറി പി. രഘുനാഥൻ, വാർഡ് കൗൺസിലർ വിനീതാ വിൻസെന്റ് കേരളകൗമുദി കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എച്ച്. അജയകുമാർ, പ്രമുഖ വ്യവസായി ജോൺസൺ ജോസഫ്, സായാഹ്‌ന ശബ്ദം മാനേജിംഗ് എഡിറ്ററും നഗർ രക്ഷാധികാരികയുമായ എസ്. സുഗതൻ, അമീർ സുൽത്താൻ, ബാബു, സൈഫുദീൻ , ഫിറോസ് ഖാൻ, ഷീലാ സൈമൺ, ഷെറിൻ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. നജീബ് നന്ദി പറഞ്ഞു.