photo
കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ ബാപ്പുജി സിവിൽ സർവ്വീസ് അക്കാഡമിയിലെ ആദ്യ ബാച്ചിൽ ബേസിക് പരീക്ഷയിൽ മികച്ച സ്ഥാനം ലഭിച്ചവർക്ക് കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.രാജപ്പൻ നായർ മൊമെന്റോ സമ്മാനിക്കുന്നു

കൊല്ലം: കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാപ്പുജി സിവിൽ സർവീസ് അക്കാഡമിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം. രാജപ്പൻ നായർ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് പെരുംകുളം രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ജോൺസൺ, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, രാജൻ ബോധി, ആർ. പ്രഭാകരൻ നായർ, എൻ. പുരുഷോത്തമൻ പോറ്റി, എൻ. സതീഷ് ചന്ദ്രൻ, എസ്.ആർ. മദനകുമാർ, കെ. ഗോപാലൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിശീലന കോഴ്സുകൾ മേയ് 5ന് ആരംഭിക്കും. രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 1ന് രാവിലെ 10ന് ലൈബ്രറി ഹാളിൽ നടക്കും. സമർത്ഥരും നിർദ്ധനരുമായ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനത്തിന് സ്പോൺസർമാരെ ലൈബ്രറി കണ്ടെത്തി നൽകും. ഫോൺ: 8848781849