vellam

ശാസ്താംകോട്ട: കുടിവെള്ളമായി വിതരണം ചെയ്യുന്ന കനാൽ ജലത്തിൽ കിടന്ന ചത്ത പന്നിയെ സമയത്ത് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കായൽ കൂട്ടായ്മ പ്രവർത്തകർ സിനിമാ പറമ്പിലെ കെ.ഐ.പി അസി. എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു.
ജലവിതരണത്തിനായി മോട്ടോറുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന് സമീപത്താണ് കഴിഞ്ഞ വെള്ളിയാഴ്ച ചത്ത പന്നിയെ കണ്ടത്. ജനപ്രതിനിധികൾ അടക്കമുള്ളവർ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചങ്കിലും ദിവസങ്ങൾക്ക് ശേഷവും ഇതിനെ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്നായിരുന്നു ഉപരോധം.
പ്രതിഷേധക്കാർ കെ.ഐ.പി കരുനാഗപ്പള്ളി എക്സി. എൻജിനിയറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൃതദേഹാവിശിഷ്ടം കനാലിൽ നിന്ന് നീക്കി മറവ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.