പുനലൂർ: സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിന്റെ രണ്ടാംനിലയിൽ അടച്ചിട്ടിരുന്ന മൂത്രപ്പുരയും താഴത്തെ നിലയിലെ ഇടനാഴിയും ഉൾപ്പെടെ ഇടിഞ്ഞുവീണു. പുനർനിർമാണം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പുനലൂർ ടി.ബി. ജഗ്ഷനിൽ പ്രവർത്തിക്കുന്ന തായ്‌ലക്ഷ്മി തിയേറ്ററിൽ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. താഴെ 16 തൊഴിലാളികൾ നിർമ്മാണ ജോലികൾ നടത്തുന്നിടത്തേയ്ക്കായിരുന്നു കെട്ടിടം ഇടിഞ്ഞുവീണത്. വൻശബ്ദത്തോടെയാണ് കെട്ടിടഭാഗം തകർന്നത്. പുനഃരുദ്ധാരണത്തിന്റെ ഭാഗമായി മൂത്രപ്പുരയും ചേർന്ന ഭാഗങ്ങളും നേരത്തെതന്നെ അടച്ചുപൂട്ടിയിരുന്നതാണെന്നും നിലവിലെ സിനിമയുടെ പ്രദർശനം കഴിയുന്നതോടെ തിയേറ്റർ പൂർണ്ണമായും അടയ്ക്കുമെന്നും അധികൃതർ പറഞ്ഞു.