sarathkumar-34

ശാസ്താംകോട്ട :ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൈനാഗപ്പള്ളി കടപ്പ കല്ലുവിളയിൽ ശശിധരൻ പിള്ളയുടെ മകൻ ശരത് കുമാർ (34) ആണ് മരിച്ചത് .ജോലി സ്ഥലമായ തൃശൂരിൽ വെച്ച് പനി വന്നതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ കാണിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു . കഴിഞ്ഞ ഒരാഴ്ചയായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . അമ്മ: ശാന്താകുമാരി. സഹോദരി:ശാരിക