karate
വേൾഡ് വൈഡ് മാർഷ്യൽ ആർട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരാത്തെ അവാർഡ് ദാനവും യാത്രഅയപ്പും

തൃപ്രയാർ: വേൾഡ് വൈഡ് മാർഷ്യൽ ആർട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നീഹോൺ ഷോട്ടോക്കാൻ കരാത്തെ സങ്കുക്കായ് ഡോജോ കളർബെൽറ്റ് അവാർഡ്ദാനവും യാത്രഅയപ്പും നടത്തി. ആസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കുന്ന ചൂലൂർ ഡോജോയിൽ പരിശീലനം നടത്തുന്ന സീനിയർ കരാത്തെ വിദ്യാർത്ഥി മുഹമ്മദ് ഫാദിലിന് യാത്രഅയപ്പും നൽകി. വലപ്പാട് എസ്.ഐ. വിനോദ് വലിയാറ്റൂർ കളർബെൽറ്റും അവാർഡ് ദാനവും നടത്തി. സന്തോഷ് വേതോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചുമോൻ, രജനി സന്തോഷ്, എന്നിവർ സംസാരിച്ചു. കളർബെൽറ്റ് സമർപ്പണം, അവാർഡ്ദാനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തി.